സ്ഥാനാര്‍ഥികളെ നിര്‍ത്തി വോട്ട് മറിക്കാന്‍ എസ്ഡിപിഐ-ലീഗ് ധാരണ; കോണ്‍ഗ്രസ് നിലപാട് പറയണം-കോടിയേരി

Posted on: March 15, 2019 10:17 am | Last updated: March 15, 2019 at 2:08 pm

കോഴിക്കോട്: എസ്ഡിപിഐ നേതാക്കളുമായി ലീഗ് നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ ശക്തമായ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സ്ഥാനാര്‍ഥികളെ നിര്‍ത്തി വോട്ട് മറിക്കാനാണ് മുസ്്‌ലിം ലീഗും എസ്ഡിപിഐയും തമ്മില്‍ ധാരണയെന്നാണ് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു. ഈ കൂട്ട് കെട്ട് അപകടകരമായിരിക്കും. ഇതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫും തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പരാജയ ഭീതിയില്‍ ആര്‍എസ്എസുമായി പോലും ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പല മണ്ഡലങ്ങളിലും ഇത്തരം കൂട്ട്‌കെട്ടിന് ധാരണയായിട്ടുണ്ട്.എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന എന്തോ മറച്ചുവെക്കാനുള്ള വ്യഗ്രതയാണ്. ലീഗിന് എക്കാലത്തും വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച ചരിത്രമാണുള്ളതെന്നും കോടിയേരി പറഞ്ഞു.