Connect with us

Ongoing News

പഞ്ചാബില്‍ ആം ആദ്മി നേതാവിന് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു

Published

|

Last Updated

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ആം ആദ്മി നേതാവിന് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു. എ എ പിയുടെ പട്യാല യൂനിറ്റ് പ്രസിഡന്റ് ചേതന്‍ സിംഗിനാണ് (52) കഴുത്തിന് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേതന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് ടാന്‍ ടരന്‍ ജില്ലയിലെ പാട്ടിയിലാണ് സംഭവം. ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള സംഘത്തിന്റെ ശ്രമം തടയുന്നതിനിടെയാണ് ചേതന്‍ സിംഗിന് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം പെണ്‍കുട്ടി തന്റെ മൊഴിയില്‍ സ്ഥിരീകരിച്ചതായി ഐ ജി. സുരിന്ദര്‍ പാല്‍ സിംഗ് പാര്‍മര്‍ വെളിപ്പെടുത്തി. അന്വേഷണം നടന്നുവരികയാണ്.

---- facebook comment plugin here -----

Latest