Connect with us

National

പാക്ക് യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്ച രാത്രി നിയന്ത്രണ രേഖക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ നിയന്ത്രണ രേഖക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വ്യോമപ്രതിരോധം ശക്തമാക്കിയതായും ഔദ്യോഗികവ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് പാക്ക് യുദ്ധ വിമാനങ്ങളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്.

പാക് അധീന കശ്മീരിലെ പുിഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖക്ക് പത്ത് കിലോമീറ്റര്‍ അടുത്തുവരെ രണ്ട് യുദ്ധ വിമാനങ്ങള്‍ എത്തിയതായി വ്യോമ നിരീക്ഷണത്തില്‍ കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ വ്യോമപ്രതിരോധ സംവിധാനവും റഡാര്‍ സംവിധാനവും ജാഗ്രത പുലര്‍ത്തിവരികയാണെന്നും പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് പിറകെ പാക്കിസ്ഥാന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ മേഖലയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ഇവയെ തുരത്തി. ഇതില്‍ പാക്കിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടെങ്കിലും ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നു.

Latest