നളിനി നെറ്റോയുടെ രാജി: മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ചു-മുഖ്യമന്ത്രി

Posted on: March 13, 2019 7:23 pm | Last updated: March 13, 2019 at 10:55 pm

തിരുവനന്തപുരം: നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി രാജിവെച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ മനസിലാക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അടിച്ചുവിടുന്നത്. സഹോദരനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്പോള്‍ നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് രാജിവെച്ചത്. നളിനി നെറ്റോക്ക് ആരുമായും തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍നിന്നും നളിനി നെറ്റോ രാജിവെച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് നളിനി നെറ്റോയുടെ രാജിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംവി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെത്തുടര്‍ന്ന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നിയമനം.