സാംസ്കാരിക സിരാ കേന്ദ്രം ഖസ്ർ അൽ വതൻ  രാജ്യത്തിന് സമർപ്പിച്ചു 

Posted on: March 12, 2019 2:04 pm | Last updated: March 12, 2019 at 2:04 pm
അബുദാബി : രാജ്യത്തെ ഏറ്റവും പുതിയ സാംസ്കാരിക സിരാ കേന്ദ്രം ഖസ്ർ അൽ വതൻ അബുദാബി പ്രസിഡൻഷ്യൽ പാലസിൽ യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും രാജ്യത്തിന് തുറന്ന് കൊടുത്തു. രാജ്യത്തിൻറെ സാംസ്കാരിക പൈതൃകത്തിന് ഇന്നത്തെ, ഭാവി തലമുറകളിൽ നിന്നും അമൂല്യ സമ്പാദ്യമുണ്ടായിരിക്കണമെന്നും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾക്കനുസരിച്ചുള്ള ഒരു രാഷ്ട്രത്തിനു വേണ്ടിയുള്ള നേതൃത്വത്തിന്റെ താൽപ്പര്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതായും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് വ്യക്തമാക്കി.
സാംസ്കാരിക, ബൗദ്ധിക പൈതൃക സംരക്ഷണം യു എ ഇയുടെ പുരോഗമന യാത്രക്ക് അത്യാവശ്യമാണ്.  ഖസ്ർ അൽ വതന്റെ ഉദ്ഘാടനം സമൂഹത്തിനും അവരുടെ പാരമ്പര്യത്തിനും ഇടയിൽ ശക്തമായ ഒരു ബന്ധം വളർത്തിയെടുക്കാൻ സഹായിക്കും.  നേതൃത്വത്തിന്റെ അർപ്പണമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത് ശൈഖ് മുഹമ്മദ് കൂട്ടി ചേർത്തു. രാഷ്ട്രത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനുള്ള നേതൃത്വത്തിന്റെ ചുവടുവെപ്പാണിത്, ഭാവി തലമുറകളിൽ ദേശീയ അഭിമാനത്തിന്റെ അഘാധമായ ബോധം ഉയർത്തിക്കൊണ്ട്  വരാനും ശാക്തീകരിക്കാനും പ്രചോദിപ്പിക്കാനും ഖസ്ർ അൽ വതൻ വഴിവെക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സ്നേഹിയായിരുന്നു രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹയാൻ, പൈതൃകത്തെ നിലനിർത്താൻ ശൈഖ് സായിദ് നൽകിയ പ്രാധാന്യവും  അദ്ദേഹത്തിന്റെ മഹത്വവും ശൈഖ് മുഹമ്മദ് ബിൻ സായിദ് ഊന്നിപ്പറഞ്ഞു .
യു എ ഇ യുടെ പുരോഗമന യാത്രയുടെ പ്രധാന ചിഹ്നമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ഖസ്ർ അൽ വതാനെ ഉയർത്തിക്കാട്ടി. കൂടാതെ സാംസ്കാരിക ധാരണയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകുന്ന ഒരു കേന്ദ്രമായി ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദുബൈ കിരീട അവകാശി ശൈഖ്  ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ധനകാര്യമന്ത്രിയും  ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം,  ഷാർജ ഉപ ഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ഉമ്മുൽ ഖുവൈൻ കിരീടാവകാശി ശൈഖ് റാഷിദ്  ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരി ശൈഖ്  ഹംദാൻ ബിൻ സായിദ് അൽ നഹ്‌യാൻ, അൽ ഐൻ പ്രവിശ്യയിലെ അബുദാബി ഭരണ പ്രതിനിധി ശൈഖ്  തഹ്നുൻ ബിൻ മുഹമ്മദ് അൽനഹ്‌യാൻ, അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്  ഹസ്സാ ബിൻ സായിദ് അൽ നഹ്‌യാൻ, സായിദ് ബിൻ സുൽത്താൻ അൽ നഹിയാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് നഹ്‌യാൻ ബിൻ സായിദ് അൽ നഹ്‌യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നുൻ ബിൻ സായിദ് അൽ നഹ്‌യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാൻ, അബുദാബി ക്രൗൺ പ്രിൻസ് കോർട് ചീഫ് ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്‌യാൻ, സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഒമർ ബിൻ സായിദ് അൽ നഹ്‌യാൻ,  യു എ ഇ പ്രസിഡന്റിന്റെ ഉപദേശകൻ ഡോ ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്‌യാൻ, ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ,അബുദാബി ട്രാൻസ്പോർട്ട്  ചെയർമാൻ ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദ് അൽ നഹ്‌യാൻ, സഹിഷ്‌ണുത കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ, കൂടാതെ ഭരണാധികാരികൾ മന്ത്രിമാർ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റാശിദ് പൂമാടം