എൽ ഡി എഫ് സ്ഥാനാർഥി താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ചു

Posted on: March 12, 2019 1:49 pm | Last updated: March 12, 2019 at 1:49 pm
പി പി സുനീറും ജോർജ് എം തോമസ് എം എൽ എയും
ബിഷപ്പുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുറത്തേക്ക് വരുന്നു

താമരശ്ശേരി: വയനാട് പാർലമെന്റ്മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി പി സുനീർ താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ചു.

ജോർജ് എം തോമസ് എം എൽ എ ക്കൊപ്പം താമരശ്ശേരി ബിഷപ്പ് ഹൗസിൽ എത്തിയാണ് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 11 മണിയോടെ സൂനീറും 15 മിനിറ്റിനകം ജോർജ് എം തോമസ് എം എൽ എ യും ബിഷപ്പ് ഹൗസിലെത്തി. തുടർന്ന് 40 മിനിറ്റോളം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയാണ് ഇവർ മടങ്ങിയത്. മണ്ഡലത്തിൽ സ്വാധീനമുള്ള വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ബിഷപ്പ് ഹൗസിൽ എത്തി പിന്തുണ അഭ്യർഥിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പി പി സുനീർ പറഞ്ഞു.

എൽ ഡി എഫിന്റെ നയങ്ങളും നിലപാടുകളും ബിഷപ്പുമായി പങ്കുവെച്ചു. പ്രളയത്തിന് ശേഷമുള്ള പ്രശ്‌നങ്ങൾ ബിഷപ്പ് ശ്രദ്ധയിൽപെടുത്തി. അവർ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വയനാട് മണ്ഡലത്തിൽ പാർലമെന്റ്അംഗത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ ഭേതമന്യേ എല്ലാവരും ഇതിന് മാറ്റം ആഗ്രഹിക്കുന്നതായും പി പി സുനീർ കൂട്ടിച്ചേർത്തു.