വിമാന ദുരന്തം : മരണപ്പെട്ടവരില്‍ ഒരു സഊദി പൗരനും

Posted on: March 12, 2019 1:35 pm | Last updated: March 12, 2019 at 1:35 pm

റിയാദ് /ആഡിസ്അബാബ : എത്യോപ്യയിലുണ്ടായ വിമാന ദുരന്തത്തില്‍ ഒരു സഊദി പൗരന്‍ മരണപെട്ടതായി റിപ്പോര്‍ട്ട്. സഅദ് അല്‍ മുതൈരിയാണ് കൊല്ലപ്പെട്ട സഊദി പൗരനെന്ന് എത്യോപ്യയിലെ സഊദി അംബാസഡര്‍ അറിയിച്ചു .ആഡിസ്അബാബയില്‍നിന്നും കെനിയയിലെ നെയ്‌റോബിയിലേക്ക് പോകുകയായിരുന്നു വിമാനമാണ് അപകടത്തില്‍ പെട്ടത് .

വിമാനത്തില്‍ 149 പേരും എട്ട് വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. 33 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സഊദിയില്‍ എത്തിക്കുമെന്ന് എത്യോപ്യയിലെ സഊദി അംബാസഡര്‍ അബ്ദുല്ല അല്‍അര്‍ജാനി പറഞ്ഞു