യു ഡി എഫ് സ്ഥാനാര്‍ഥികള്‍ ഹൈദരലി തങ്ങളെ സന്ദര്‍ശിച്ചു

Posted on: March 12, 2019 10:15 am | Last updated: March 12, 2019 at 10:15 am
പി കെ കുഞ്ഞാലിക്കുട്ടിയും, ഇ ടി മുഹമ്മദ് ബശീറും

മലപ്പുറം: മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി ഇ ടി മുഹമ്മദ് ബശീറും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു.

ഇന്നലെയാണ് ഇരു സ്ഥാനാർഥികളും പാണക്കാട്ടെത്തിയത്. തങ്ങളുടെ ആശീർവാദവും പ്രാർഥനയും ഏറ്റുവാങ്ങിയാണ് ഇന്നലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതാക്കൾ തുടക്കം കുറിച്ചത്.

ശേഷം ഇ ടി മുഹമ്മദ് ബശീർ പാണക്കാട് പൂക്കോയ തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഖബർ സിയാറത്ത് നടത്തി. തുടർന്ന് കോട്ടക്കൽ വ്യാപാര ഭവനിൽ പൊന്നാനി പാർലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് ഘടകക്ഷി പ്രധാന നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു.

സ്ഥാനാർഥി പര്യടനത്തിന്റെയും പ്രചാരണ പരിപാടികളുടെയും കർമ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ യു ഡി എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. വൈകുന്നേരം നാല് മണിക്ക് തിരൂരിൽ റോഡ്‌ഷോയിൽ പങ്കെടുത്തു. തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ്‌ഷോ ആരംഭിച്ചു. വൈകീട്ട് ഏഴിന് തിരൂരങ്ങാടി മുനിസിപ്പൽ യു ഡി എഫ് കൺവൻഷനിലും പങ്കെടുത്തു.