കുഞ്ഞാലിക്കുട്ടിയും ഹൈദരലി ശിഹാബ് തങ്ങളും ജനങ്ങളോട് മാപ്പ് പറയണം: എ വിജയരാഘവൻ

Posted on: March 12, 2019 10:08 am | Last updated: March 12, 2019 at 10:08 am

മലപ്പുറം: മുത്വലാഖ് അടക്കമുള്ള വിഷയങ്ങളിൽ ഇടപെടാതെ വിട്ടുനിന്ന പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജനങ്ങളോട് മാപ്പ് പറയണമെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ.

കേന്ദ്രത്തിൽ എന്ത് ചെയ്താലും മലപ്പുറം മണ്ഡലത്തിൽ നിന്ന് വിജയിക്കാമെന്നാണ് ലീഗിന്റെ നിലപാട്.
എന്നാൽ അത്തരക്കാർ 2004ലെ ഇടതുപക്ഷത്തിന്റെ വിജയം മറക്കേണ്ടെന്നും മലപ്പുറത്ത് ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.