നൈജീരിയയിലെ ഗ്രാമത്തില്‍ വെടിവെപ്പ്; 16 പേര്‍ കൊല്ലപ്പെട്ടു

Posted on: March 12, 2019 9:21 am | Last updated: March 12, 2019 at 10:25 am

ലാഗോസ്: നൈജീരിയയിലെ കഡുന സംസ്ഥാനത്ത് അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ബാര്‍ദെ ഗ്രാമത്തിലെത്തിയ അക്രമികള്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അതേ സമയം അക്രമത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. അക്രമികള്‍ക്കായി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.