Connect with us

National

'മസൂദ് അസ്ഹര്‍ ജി'; രാഹുലിന്റെ നാക്ക് പിഴ ആയുധമാക്കി ബിജെപി

Published

|

Last Updated

ന്യൂഡല്‍ഹി: ജെയ്‌ഷേ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ബഹുമാനപൂര്‍വം പരാമര്‍ശിക്കുന്ന രീതിയില്‍ രാഹുല്‍ പ്രസംഗിച്ചതിനെതിരെ ബിജെപി രംഗത്ത്. മസൂദ് അസ്ഹറിനെ മസൂദ് അസ്ഹര്‍ജി എന്ന് രാഹുല്‍ പ്രയോഗിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഒരു ബൂത്ത് ലെവല്‍ യോഗത്തില്‍ സംസാരിക്കവെയാണ് രാഹുലിന് അബദ്ധം പിണഞ്ഞത്.

രാഹുല്‍ ഭീകരവാദികളെ സ്‌നേഹിക്കുന്നുവെന്നതിന് തെളിവാണ് ഈ പരാമര്‍ശമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. ഭീകരാവദികളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ രാഹുലിനും പാക്കിസ്ഥാനും ഒരേ നിലപാടാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ഭീകരവാദികളെ ബഹുമാന പുരസ്സരം പരാമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും നേരത്തെ വിവാദത്തില്‍പെട്ടിരുന്നു. ഉസാമ ബിന്‍ ലാദാനെ ഉസാമാ ജി എന്ന് പ്രയോഗിച്ചതായിരുന്നു അന്ന് വിവാദം.

Latest