എംവി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Posted on: March 11, 2019 12:07 pm | Last updated: March 11, 2019 at 4:44 pm

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എംവി ജയരാജനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമാണ് എംവി ജയരാജന്‍.

പി ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെത്തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. അച്ചടക്ക നടപടിക്ക് ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായും അറിയുന്നു.