പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Posted on: March 11, 2019 11:22 am | Last updated: March 11, 2019 at 2:39 pm

ശ്രീനഗര്‍: നാല്‍പത് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്നയാള്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍
കൊല്ലപ്പെട്ടു. പുല്‍വാമയിലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍
ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഹമ്മദ് ഭായ് എന്ന മുദാസിര്‍ അഹമ്മദ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്.

ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മുദാസിര്‍ അഹമ്മദ് ഖാനാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്നതായി സൈനികവ്യത്തങ്ങള്‍ പറഞ്ഞു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ത്രാലില്‍ ഭീകരരും സൈന്യവും തമ്മില്‍ വെടിവെപ്പ് നടന്നത്. ഭീകരരെത്തിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് സൈന്യം ഇവിടെയെത്തിയത്. സൈന്യം ഇവര്‍ക്കായി തിരച്ചില്‍ നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.