Connect with us

Gulf

മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 22.97 കോടി ദിര്‍ഹമില്‍ വികസന പദ്ധതികള്‍

Published

|

Last Updated

അബുദാബി : അബുദാബിയിലെ പൊതു സേവന കമ്പനി, മുസനദ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 22.97 കോടി ദിര്‍ഹമില്‍
ആഭ്യന്തര റോഡിന് പുറമെ 0.12 കോടി ചതുരശ്ര മീറ്ററില്‍ അടിസ്ഥാന സൗകര്യവും ഒരുക്കുന്നു. അബുദാബി മുനിസിപ്പാലിറ്റി, അബുദാബി ഹൗസിംഗ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ കോടികളുടെ വികസന പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഒന്നാം ഘട്ടം നൂറ് ശതമാനം പൂര്‍ത്തിയായതായും, രണ്ടാം ഘട്ട നിര്‍മ്മാണം 98 ശതമാനം പൂര്‍ത്തിയായതായും മൂസനദ അറിയിച്ചു. ഈ പദ്ധതികളില്‍ 1,108 തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നതായി മൂസനദ വ്യക്തമാക്കി. വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉന്നത നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ദര്‍ശനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മൂസനദ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മുസ്സാനദ സ്ഥിരീകരിച്ചു.

സമൂഹത്തിന്റെ സന്തുഷ്ടിയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും, സുസ്ഥിര വികസന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതിനും, മികച്ച അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുമുള്ള പ്രക്രിയയുടെ ഭാഗമാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് മൂസനദ അറിയിച്ചു. എമിറേറ്റില്‍ നടപ്പാക്കുന്ന പുതിയ വികസന പദ്ധതികള്‍ അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നതായും മൂസനദ വ്യക്തമാക്കി.
ഇക്കോ സുസ്ഥിരാവശ്യങ്ങള്‍ നിറവേറ്റുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രകൃതിവിഭവങ്ങള്‍, പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്നതിനും, ഊര്‍ജ്ജ ഉപഭോഗം കുറക്കുന്നതിനുമുള്ള ഏറ്റവും മികച്ച കീഴ്‌വഴങ്ങള്‍ ഈ പദ്ധതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest