Connect with us

National

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കണം

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച പ്രധാന തീരുമാനങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്യണമെന്നതാണ് അതില്‍ പ്രധാനം. ഇത്തരത്തില്‍ നല്‍കുന്ന പരസ്യത്തിന്റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കുകയും വേണം. ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് മനസിലാക്കാനാണ് ഇത്.

എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. അതുപോലെ ഇത്തവണ വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിനൊപ്പം സ്ഥാനാര്‍ഥികളുടെ ചിത്രവും ചേര്‍ക്കും. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് അപരന്‍മാരെ തിരിച്ചറിയാനാകും. സാമൂഹിക മാധ്യമങ്ങളിലൂടെയുള്‌ല പ്രചാരണങ്ങളുടെ ചിലവും പ്രചാരണ ചിലവുകളില്‍ ഉള്‍പ്പെടുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Latest