ബഹ്‌റൈന്‍ ഫോര്‍മുല വണ്‍ 2019 മാര്‍ച്ച് 28 ന് തുടങ്ങും

Posted on: March 10, 2019 6:56 pm | Last updated: March 10, 2019 at 6:56 pm

മനാമ: ഈ വര്‍ഷത്തെ ബഹ്‌റൈന്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരം 2019 മാര്‍ച്ച് 28 മുതല്‍ 31 വരെ മനാമയിലെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കും .ബഹ്‌റൈനിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് പരിപാടിയായ ഫോര്‍മുല 1 കാറോട്ടമത്സരങ്ങള്‍ 2004ല്‍ ആണ് ആരംഭിച്ചത്. 115 വിദേശ രാജ്യങ്ങളില്‍ നിന്നായി ഫോര്‍മുല വണ്‍ പ്രേമികള്‍ ബഹ്‌റൈനിലേക്ക് ഒഴുകിയെത്തും.

യൂറോപ്പ് അമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യങ്ങള്‍ നിലവിലുണ്ട്. മറ്റ് രാജ്യക്കാര്‍ക്കുള്ള വിസ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് പ്രേമികളുടെ തിരക്ക് കുറക്കുന്നതിന് ഹോട്ടല്‍ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട് ജിജിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിലവില്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി രാജ്യത്തേക്ക് പ്രവേശിക്കാന്‍ നേരത്തെ തന്നെ സൗകര്യമുണ്ട് .

മാര്‍ച്ച് 28 ന് ഫോര്‍മുല വണ്‍ മത്സരാര്‍ത്ഥികള്‍ ബഹ്‌റൈനില്‍ എത്തിച്ചേരും. വെള്ളിയാഴ്ച്ച ട്രയല്‍ ഒന്നും രണ്ടും നടക്കും. ശനിയാഴ്ച്ച ഉച്ചത്തിരിഞ്ഞ് മൂന്നാം ട്രയലിനു ശേഷം വൈകീട്ട് 6 മണിമുതല്‍ ക്വാളിഫയിങ് മത്സരങ്ങള്‍ ആരംഭിക്കും.ഞായറാഴ്ച്ചയാണ് ഗ്രാന്‍ഡ് പിക്‌സ് ഫൈനല്‍ മത്സരം നടക്കുക .ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സ്‌പോര്‍ട്‌സ് ആരാധകരെ സ്വീകരിക്കാന്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ എല്ലാവിധ സൗകര്യങ്ങളും ഇതിനകം ഒരുക്കിയിട്ടുണ്ട് .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍്ഷം കൂടുതല്‍ പേര്‍ ബഹ്‌റൈനിലേക്ക് ഒഴുകിയെത്തുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്. ഓണ്‍ലൈന്‍ വഴി ഇടിക്കറ്റ് ബുക്കിംഗ് ഇതിനകം തുടങ്ങി കഴിഞ്ഞിട്ടുണ്ട്.മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കായി വിവിധ പരിപാടികളും കലാപരിപാടികളും നടക്കും