ബലാത്സംഗക്കേസില്‍ അറസ്റ്റ് വാറന്‍ഡ്  ഒഴിവാക്കാന്‍ അഞ്ച് തൈകള്‍ നടണമെന്ന് പ്രതിയോട് കോടതി

Posted on: March 9, 2019 10:19 pm | Last updated: March 9, 2019 at 10:19 pm

ഗാസിയാബാദ്: അഞ്ച് വ്യക്ഷത്തൈകള്‍ നട്ടാല്‍ ബലാത്സംഗക്കേസില്‍ അറസ്റ്റ് വാറന്‍ഡ് ഒഴിവാക്കാമെന്ന് പ്രതിയോട് കോടതി. ലോണി സ്വദേശിയായ രാജു എന്ന കല്ലുവിനോടാണ് ഗാസിയാബാദ് കോടതി കൗതുകമുണര്‍ത്തുന്ന ഈ നിബന്ധന മുന്നോട്ട് വെച്ചത്.

നാല് വര്‍ഷം മുമ്പ് വിചാരണ തുടങ്ങിയ കേസില്‍ ആറ് മാസമായി രാജു വിചാരണക്ക് ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കോടതി രാജുവിനെതിരെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് കോടതിയെ സമീപിച്ച രാജുവിനോട് വ്യത്യസ്തമായ നിബന്ധന കോടതി മുന്നോട്ട് വെക്കുകയായിരുന്നു. രാജു തൈകള്‍ നട്ടുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉറപ്പുവരുത്തണം. തൈകള്‍ നട്ട ശേഷം കോടതിയില്‍ ഹാജരാകാതിരുന്നത് സംബന്ധിച്ച് സത്യവാങ്മൂലവും നല്‍കണം. നിരവധി കേസുകളില്‍ പ്രതിയാണ് രാജു