സൈനികനെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് പ്രതിരോധ മന്ത്രാലയം

Posted on: March 9, 2019 9:58 am | Last updated: March 9, 2019 at 3:33 pm

ശ്രീനഗര്‍: ജമ്മു കശ്മീരിരിലെ ബുദ്ഗാമില്‍ നിന്ന് സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോര്‍ട്ട് നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. രാജ്യത്തെ ഒരു സൈനികനേയും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും തട്ടിക്കൊണ്ട് പോയെന്ന് പറയുന്ന സൈനികന്‍ സുരക്ഷിതനാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അവധിയിലായിരുന്ന ലൈറ്റ് ഇന്‍ഫന്‍ട്രി വിഭാഗത്തിലെ ജവാന്‍ മുഹമ്മദ് യാസിന്‍ ഭട്ടിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം 26നാണ് ഒരു മാസത്തെ അവധിക്കായി യാസീന്‍ ഭട്ട് വീട്ടിലെത്തിയത്.