Connect with us

National

തിരിച്ചറിയല്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരിച്ചറിയല്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നത് കമ്മീഷന് അധിക ജോലി ഭാരം ഉണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചാല്‍ ബയോമെട്രിക് സംവിധാനം ഉപയോഗപ്പെടുത്തി കള്ളവോട്ട് തടയാന്‍ കഴിയുമെന്നും തിരഞ്ഞെടുപ്പു പ്രക്രിയ സുഗമമാക്കാമെന്നും കാണിച്ച് ബി ജെ പി നേതാവ് അശ്വനി ഉപാധ്യായ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ഇങ്ങനെ ചെയ്താല്‍ എല്ലാതരം സ്വത്തുവഹകളും ബിനാമി ഇടപാടുകളും കണ്ടെത്താനാകുമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

Latest