ജമ്മു ബസ് സ്റ്റാന്‍ഡ് സ്‌ഫോടനം: ഹിസ്ബുല്‍ ഭീകരന്‍ പിടിയില്‍

Posted on: March 7, 2019 8:43 pm | Last updated: March 7, 2019 at 10:40 pm

ജമ്മു: ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെ കൗമാരക്കാരന്‍ കൊല്ലപ്പെടാനിടയായ ഗ്രനേഡ് ആക്രമണം നടത്തിയയാളെ അറസ്റ്റ് ചെയ്തതായി പോലീസ്. യാസിര്‍ ഭട്ട് എന്നയാളാണ് അറസ്റ്റിലായതെന്ന് ഡി ജി പി. ദില്‍ഭാഗ് സിംഗ് വെളിപ്പെടുത്തി. ഹിസ്ബുല്‍ ജില്ലാ കമാന്‍ഡറാണ് തന്നെ ആക്രമണത്തിനു ചുമതലപ്പെടുത്തിയതെന്നും പ്രതി പോലീസിനോടു പറഞ്ഞു.

രാവിലെ 11.30ഓടെയാണ് ആക്രമണമുണ്ടായത്. ഇയാള്‍ എറിഞ്ഞ ഗ്രനേഡ് നിര്‍ത്തിയിട്ടിരുന്ന ബസിന് അടിയില്‍ വീണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശി മുഹമ്മദ് ഷാരിക് ആണ് ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയവെ മരിച്ചത്. സ്‌ഫോടനത്തില്‍ 32 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.