ജമ്മു ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം: കൗമാരക്കാരന്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരുക്ക്‌

Posted on: March 7, 2019 7:24 pm | Last updated: March 7, 2019 at 8:27 pm

ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡില്‍ തിരക്കേറിയ ഭാഗത്തുണ്ടായ സ്‌ഫോടനത്തില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്കു
പരുക്കേറ്റു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശി മുഹമ്മദ് ഷാരിക് ആണ് ആശുപത്രിയില്‍ മരിച്ചത്. പരുക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. ഗ്രനേഡ് സ്‌ഫോടനമാണ് ഉണ്ടായതെന്ന് ജമ്മു ഐ ജി പി. എം കെ സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.

ബസ് സ്റ്റാന്‍ഡിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നുവെന്നാണ് വിവരം. വന്‍ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടത്തിയ ശേഷം ഗ്രനേഡ് എറിഞ്ഞയാള്‍ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം തുടങ്ങി.