വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്

Posted on: March 6, 2019 10:41 pm | Last updated: March 7, 2019 at 9:49 am

വൈത്തിരി: വയനാട്ടിലെ വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റ്മുട്ടല്‍ നടക്കുന്നതായി സൂചന. വൈത്തിരി ദേശീയപാതക്ക് സമീപമുള്ള ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനുള്ളിലാണ് വെടിവെപ്പാണ് അറിയുന്നത്.

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടു. ഈ സമയം അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വയനാട്-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം തടയുകയും ചെയ്തിട്ടുണ്ട്. ഏറ്റ്മുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന