പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്കും ടിവി പരിപാടികള്‍ക്കും വിലക്ക്

Posted on: March 6, 2019 5:26 pm | Last updated: March 6, 2019 at 8:11 pm

ഇസ്്‌ലാമാബാദ്: രാജ്യത്ത് ഇന്ത്യന്‍ സിനിമകളും ടിവി പരിപാടികളും പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും സ്വകാര്യ ചാനലുകളെ പാക്കിസ്ഥാന്‍ സുപ്രീം കോടതി വിലക്കി. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കോടതിയുടെ വിധിയെന്നത് ശ്രദ്ധേയമാണ്. പാക്കിസ്ഥാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഇന്ത്യന്‍ സിനിമകളെ ബഹിഷ്‌ക്കരിക്കുകയാണെന്ന് പാക്ക് ഐടി മന്ത്രി ഹവാദ് ഹുസൈന്‍ നേരത്തെ പറഞ്ഞിരുന്നു. 2018ലും ഇന്ത്യന്‍ സിനിമകളും ടിവി പരിപാടികളും പാക്കിസ്ഥാന്‍ നിരോധിച്ചിരുന്നു.