ചിറ്റയം ഗോപകുമാര്‍ സിപിഐ, സി പി എം ജില്ലാ കൗണ്‍സില്‍ ഓഫീസുകള്‍ സന്ദര്‍ശിച്ചു

Posted on: March 6, 2019 5:09 pm | Last updated: March 6, 2019 at 5:09 pm

ആലപ്പുഴ: മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ സിപിഐ, സി പി എം ജില്ലാ കൗണ്‍സില്‍ ഓഫീസുകള്‍ സന്ദര്‍ശിച്ചു. ഇന്ന ഉച്ചയ്ക്ക് 2.30 ഓടെ സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ ടി വി സ്മാരകത്തില്‍ എത്തിയ ചിറ്റയം ഗോപകുമാറിനെ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പൊന്നാട അണിയിച്ച് സ്വീകരിച്ചു.

പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍, ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശന്‍, അഡ്വ. ജി കൃഷ്ണപ്രസാദ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സിഎ അരുണ്‍കുമാര്‍, ബി കെ എം യു ജില്ലാ സെക്രട്ടറി ആര്‍ അനില്‍കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് സന്തോഷ്‌കുമാര്‍, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി െ്രെബറ്റ് എസ് പ്രസാദ്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി നസീര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പിന്നീട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരകത്തിലും ചിറ്റയം സന്ദര്‍ശനം നടത്തി. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മന്ത്രി ജി സുധാകരനേയും ചിറ്റയം സന്ദര്‍ശിച്ചു.