Connect with us

International

ഭീകര സംഘടന ജമാഅത്തുദ്ദഅ്‌വയെ പാക്കിസ്ഥാന്‍ നിരോധിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: ഭീകര ഗ്രൂപ്പായ ജമാഅത്തുദ്ദഅ്‌വയെ പാക്കിസ്ഥാന്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഫാഹിദ് സഈദിന്റെ നേതൃത്വത്തിലുള്ള സംഘടനയെ 1997ലെ ഭീകരവിരുദ്ധ നിയമ പ്രകാരം നിരോധിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ബാധകമാണ്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ നടപടി ആരംഭിച്ചതിന്റെ ഭാഗമായി വിവിധ ഭീകര സംഘടനകളില്‍ പെട്ട 44 പേരെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

Latest