Connect with us

National

ബലാക്കോട്ടില്‍ എത്ര ഭീകരരെ വധിച്ചുവെന്നതിന് ഔദ്യോഗിക കണക്കില്ല: പ്രതിരോധ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ മരിച്ചുവെന്നതിന് ഔദ്യോഗിക കണക്കുകളില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. ബലാക്കോട്ടില്‍ ഭീകര താവളങ്ങളുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല.

സൈനിക നടപടിയില്‍ 250ലേറെ ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ലെന്ന് വ്യോമസേനാ മേധാവിയും പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെ ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

വ്യോമാക്രമണം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫെബ്രുവരി 26ന് അദ്ദേഹം നല്‍കിയ വാര്‍ത്താ കുറിപ്പില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പറഞ്ഞിരുന്നില്ല. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു പറഞ്ഞിരുന്നത്.