ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ അബുദാബി മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ സന്ദര്‍ശിച്ചു

Posted on: March 5, 2019 2:26 pm | Last updated: March 5, 2019 at 2:26 pm

അബുദാബി : മേഖലയിലെ വിവിധ രാജ്യങ്ങളിലെ സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ അബുദാബി മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ബില്‍ഡിംഗ് സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് പുതിയ ടെര്‍മിനലിലെ സൗകര്യങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിന് സന്ദര്‍ശനം നടത്തിയത്.അബുദാബി ഗതാഗത വകുപ്പ് (ഡോട്ട്) സംഘടിപ്പിച്ച നെറ്റ്‌വര്‍ക്കിങ് പരിപാടിയുടെ ഭാഗമായിരുന്നു സന്ദര്‍ശനം.

വ്യോമയാന മേഖലയിലെ പ്രധാന മാറ്റങ്ങള്‍, ഇത്തിഹാദ് എയര്‍വെയ്‌സ് സൗകര്യങ്ങള്‍ എന്നിവ വിശദമാക്കുന്നതിനാണ് ഏവിയേഷന്‍ സെക്ടര്‍ സ്‌റ്റോക്ക് ഹോള്‍ഡേഴ്‌സ് ഫോറവുമായി സഹകരിച്ചു പരിപാടി ഒരുക്കിയത്. മൊറോക്കോ, ഫലസ്തീന്‍, ജോര്‍ദാന്‍ , ബഹ്‌റൈന്‍, യെമന്‍, ലിബിയ, ലബനാന്‍, ഈജിപ്ത്, ഒമാന്‍,സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, സുഡാന്‍ എന്നീ രാജ്യങ്ങളിലെ വിവിധ സിവില്‍ ഏവിയേഷന്‍ ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.ഉന്നത ഉദ്യോഗസ്ഥര്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ചുറ്റി കണ്ടൂ. അബുദാബി എയര്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ മിഡ്ഫീല്‍ഡ് ടെര്‍മിനലിന്റെ പ്രധാന സവിശേഷതകളും,സൗകര്യങ്ങളും വിശദീകരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ചുറ്റി കണ്ടൂ. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കാര്‍ പാര്‍ക്കില്‍ നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്. അബുദാബി എയര്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ മിഡ്ഫീല്‍ഡ് ടെര്‍മിനലിന്റെ പ്രധാന സവിശേഷതകളും,സൗകര്യങ്ങളും വിശദീകരിച്ചു. അബുദാബിയുടെ പ്രധാന കവാടമായ അബുദാബി അന്താരഷ്ട്ര വിമാനത്താവളം മാറാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നതായി അബുദാബി എയര്‍പോര്‍ട്ട് സിഇഒ ബ്രയാന്‍ തോംപ്‌സണ്‍ അഭിപ്രായപ്പെട്ടു.