സ്വദേശി പ്രമുഖന്‍ സിറാജ് വരിക്കാരനായി

Posted on: March 5, 2019 12:26 pm | Last updated: March 5, 2019 at 12:26 pm

അബുദാബി : അബുദാബിയിലെ സ്വദേശി പൗര പ്രമുഖനും, യര്‍മൂക്ക് ട്രാവല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഖമീസ് റാഷിദ് ഉബൈദ് സിറാജ് പ്രീമിയം വരിക്കാരനായി. യര്‍മൂക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഐ സി എഫ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ വരി ചേര്‍ത്തു.

മലയാളികള്‍ക്കിടയില്‍ ആഴമേറിയ വായനാണുള്ളത്. മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പത്രമായി സിറാജ് മാറിക്കഴിഞ്ഞു. മലയാളികളെ ബോധവല്‍ക്കരിക്കുന്നതിലും സിറാജ് മുഖ്യ പങ്ക് വഴിക്കുന്നു- ഖമീസ് റാഷിദ് ഉബൈദ് പറഞ്ഞു. ഖമീസ് റാഷിദ് ഉബൈദിന്റെ കീഴിലെ സ്ഥാപനങ്ങളില്‍ അടുത്ത മാസം മുതല്‍ സിറാജ് ലഭ്യമാകും. യര്‍മൂക് ട്രാവല്‍സ് എം ഡി ഉസ്മാന്‍ സഖാഫി, ബഷീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.