കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Posted on: March 4, 2019 3:02 pm | Last updated: March 4, 2019 at 3:02 pm
സിനാന്‍

നിലമ്പൂര്‍: കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വടപുറത്തിനു സമീപം പാലപറമ്പ് എലിയക്കോട് താമസിക്കുന്ന നജീബിന്റെ മകന്‍ സിനാന്‍ (13) ആണ് മരിച്ചത്. മമ്പാട് സ്പ്രിംഗ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

പിതാവ് നജീബ് ദുബായില്‍ ആണ്. മാതാവ് മുംതാസ്. സഹോദരങ്ങള്‍: ഇരട്ടകുട്ടികളില്‍ സഹോദരന്‍ സയാന്‍, സഹല്‍, സാദിന്‍. ജനാസ നാളെ രാവിലെ 9 മണിക്ക് വീട്ടില്‍ നിന്നും എടുക്കുന്നതായിരിക്കും. നമസ്‌കാരം വടപുറം ജുമാമസ്ജിദില്‍.