ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാവ ജഡേജ ബി ജെ പിയില്‍

Posted on: March 4, 2019 2:36 pm | Last updated: March 4, 2019 at 2:36 pm

ജാംനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബി ജെ പിയില്‍ ചേര്‍ന്നു. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന കാബിനറ്റ് മന്ത്രി ആര്‍ ഫാല്‍ദു, പൂനമ്പന്‍ എം പി, ബക്കുഭായി ജഡേജ എം എല്‍ എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റിവാബയുടെ ബി ജെ പി പ്രവേശം. പ്രധാന മന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കാനിരിക്കെയാണ് റിവാബ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

നേരത്തെ, റിവാബയും ഭര്‍ത്താവും ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ചെന്ന് പ്രധാന മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.