കാസര്‍കോട് മദ്യവില്‍പ്പന ശാല കത്തി നശിച്ചു

Posted on: March 4, 2019 9:40 am | Last updated: March 4, 2019 at 11:09 am

കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ടിലെ ബിവറേജസിന്റെ മദ്യവില്‍പ്പന ശാല കത്തി നശിച്ചു. ഞായറാഴ്ച അര്ധരാത്രിയോടെയാണ് മദ്യവില്‍പ്പന ശാലയില്‍ തീ പടര്‍ന്നത്. കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ചു.

കാഞ്ഞങ്ങാട്ടുനിന്നും പെരിങ്ങോത്തുനിന്നുമായി മൂന്ന് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.