Connect with us

Kerala

ഗ്രാന്‍ഡ് മുഫ്തി കാന്തപുരത്തെ മദീനയില്‍ നിന്നുള്ള തലപ്പാവണിയിച്ച് ആദരിച്ചു

Published

|

Last Updated

കോഴിക്കോട്: അറബ് ലോകത്തെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ശൈഖ് ഉമര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജിഫ്‌രി മദീനയില്‍ നിന്ന് കൊണ്ടുവന്ന തലപ്പാവ് അണിയിച്ചു ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിച്ചു. മര്‍കസില്‍ നടന്ന ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സമ്മേളന വേദിയിലാണ് അദ്ദേഹം കാന്തപുരത്തെ ആദരിച്ചത്.

ഹൃദയ വിശുദ്ധിയുള്ള മനുഷ്യരാണ് വിജയികളാവുന്നതെന്ന് ശൈഖ് ഉമര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജിഫ്‌രി പറഞ്ഞു. മനസ്സ് സംശുദ്ധമാകുമ്പോള്‍ വിശ്വാസികള്‍ക്ക് സ്വയം തിരിച്ചറിയാനും മറ്റുള്ളവരെ നന്മയുടെ വഴിയിലേക്ക് പ്രവേശിപ്പിക്കാനും സാധിക്കും. ഇന്ത്യന്‍ മുസ്‌ലിംകളുടെ ശ്രദ്ധേയനായ നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി നിയമിതനായത് സന്തോഷകരമാണെന്നും മുസ്‌ലിം ലോകത്തെ പണ്ഡിതരുമായി അടുത്ത ബന്ധമുള്ള കാന്തപുരത്തിന് ഇന്ത്യയിലെ വിശ്വാസികളുടെ ഉന്നമനത്തിനായി നിരവധി കര്‍മ്മങ്ങള്‍ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് മുസ്‌ലിയാര്‍ ചിയ്യൂര്‍, അബൂബക്കര്‍ സഖാഫി പന്നൂര്‍ പ്രസംഗിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest