ഭീകരാക്രമണം: മോദിയുടെയും ദേവെഗൗഡയുടെയും ഭരണകാലങ്ങളെ താരതമ്യപ്പെടുത്തി കുമാരസ്വാമി

Posted on: March 3, 2019 3:36 pm | Last updated: March 3, 2019 at 6:19 pm

മൈസൂരു: രാജ്യത്തിപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. അതേസമയം, തന്റെ പിതാവ് എച്ച് ഡി ദേവെഗൗഡ പ്രധാന മന്ത്രിയായിരുന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല. കനത്ത സുരക്ഷാ വലയം കൂടാതെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കശ്മീരിലൂടെ യാത്ര ചെയ്യാന്‍ കഴിയുന്നില്ല. ദേവെഗൗഡ പ്രധാന മന്ത്രിയായാരുന്ന കാലത്ത് ഇന്ത്യ-പാക് അതിര്‍ത്തിയിലേക്ക് തുറന്ന ജീപ്പില്‍ വരെ സഞ്ചരിച്ചിരുന്നു.

ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും അതേക്കുറിച്ച് ജനങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.