Connect with us

Gulf

കഴിഞ്ഞ സാമ്പത്തിക വര്‍ഷം യൂണിയന്‍ കോപ്പിന് 46.63 കോടി ലാഭം

Published

|

Last Updated

ദുബൈ: യൂണിയന്‍ കോപ്പ് 2018 സാമ്പത്തിക വര്‍ഷം 46.63 കോടി ദിര്‍ഹമിന്റെ ആദായം ഉണ്ടാക്കി. നാടിനും ജനതക്കും സ്വീകാര്യമായ വ്യാപാര രീതികളിലൂടെ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ സംതൃപ്തി നല്‍കിയാണ് ഈ മുന്നേറ്റം നടത്തിയതെന്ന് യൂണിയന്‍ കോപ്പ് സി ഇ ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി അറിയിച്ചു. 280 കോടി ദിര്‍ഹമാണ് ആസ്തി. 230 കോടിയുടെ വിറ്റുവരവുമുണ്ട്. റീട്ടെയില്‍ മേഖല ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ കോപ്പ് ഓഹരി ഉടമകളുടെ എണ്ണത്തിലും മികച്ച വര്‍ധനയുണ്ട്.

2017 ഓഹരി ഉടമകളാണുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ അത് 33, 527 ആയി ഉയര്‍ന്നിട്ടുണ്ട്.. ഇവരുടെ ലാഭവിഹിതം മാര്‍ച്ച് അവസാനം നടക്കുന്ന യോഗശേഷം കൈമാറും. 2018-ല്‍ 4.14 കോടി മില്യന്‍ ദിര്‍ഹമാണ് സാമൂഹിക സംഭാവനക്കും ഓഹരി ഉടമകളുടെ സന്തോഷ പരിപാടികള്‍ക്കുമായി ചെലവിട്ടത്. വിവിധ മേഖലകളില്‍ 64 സംഘടനകള്‍ക്ക് യൂണിയന്‍ കോപ്പ് പിന്തുണ നല്‍കി.
വ്യാജ പ്രചാരണങ്ങള്‍ മുഖേന ഓഹരി ഉടമകളെയും ഉപഭോക്താക്കളെയും ആശയക്കുഴപ്പത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ദല്ലാളുമാരെയും വാട്‌സ്ആപ് ഗ്രൂപ്പുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ശാഖകളും മാളുകളുമുള്‍പെടെ 17 പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ദുബൈയിക്ക് പുറമെ അബുദാബി ഉള്‍പെടെയുള്ള വിവിധ എമിറേറ്റുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്നും അല്‍ ഫലാസി വ്യക്തമാക്കി. ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തക്കി, ട്രേഡിങ് വിഭാഗം അസി. ഡയറക്ടര്‍ മജിറുദ്ദീന്‍ ഖാന്‍, ഹാപ്പിനസ് മാര്‍ക്കിറ്റിങ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ ഇമാദ് റാഷിദ്, ബിസിനസ് സ്ട്രാറ്റജി ആന്‍ഡ് കോര്‍പ്പറേറ്റ് ഡെലവലപ്മെന്റ് ഡയറക്ടര്‍ പ്രിയ ചോപ്ര എന്നിവരും സംബന്ധിച്ചു.

Latest