ബോള്‍ട്ടിനെ വെല്ലാന്‍ ഏഴു വയസ്സുകാരന്‍ റുഡോള്‍ഫ്-VIDEO

Posted on: March 2, 2019 1:17 pm | Last updated: March 2, 2019 at 1:23 pm
റുഡോള്‍ഫ് ഇങ്ക്രം ജൂനിയര്‍

ഭൂമിക്ക് മുകളിലെ വേഗതയേറിയ മനുഷ്യനാരെന്ന ചോദ്യത്തിന് ഉസൈന്‍ ബോള്‍ട്ടെന്നാകും ഉത്തരം. ഈ വേഗരാജാവിന് വെല്ലുവെളി ഉയര്‍ത്താന്‍ ഒരു ഏഴു വയസ്സുകാരന്‍ എത്തിയതാണ് കായികലോകത്ത് കൗതുകമുണര്‍ത്തുന്നത്. ബോള്‍ട്ടിനെക്കാള്‍ മൂന്നൂസെക്കന്‍ഡ് സമയം മാത്രം കൂടുതലെടുത്താണ് ഈ കൊച്ചുതാരം നൂറുമീറ്റര്‍ ഓടിത്തീര്‍ത്തത്.

ഗെറ്റ്, സെറ്റ് ഗോ… റുഡോള്‍ഫ് ഇങ്ക്രം ഓടാനുള്ള ഒരുക്കത്തില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍

13.48 സെക്കന്‍ഡ് മാത്രമെടുത്ത്‌ അമേരിക്കക്കാരന്‍ റുഡോള്‍ഫ് ഇങ്ക്രമാണ് അഭ്ദുതമായത്. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ പ്രൈമറി ചാംപ്യന്‍ഷിപ്പില്‍ ഫിനിഷിങ് ലൈന്‍ കടന്നപ്പോള്‍ ഏറ്റവും വേഗമേറിയ ഏഴുവയസുകാരന്‍ എന്ന റെക്കോര്‍ഡും റുഡോള്‍ഫ് സ്വന്തമാക്കിയിരുന്നു.

റെക്കോര്‍ഡിലേക്കുള്ള കുതിപ്പ്… മത്സരത്തിനിടെ റുഡോള്‍ഫ് ഇങ്ക്രം

സോഷ്യല്‍ മീഡിയയിലും ഏറെ ആരാദകരുള്ള ഈ ജൂനിയര്‍ ബോള്‍ട്ടിനെ ബ്ലേസ് ദ ഗ്രേറ്റ് എന്ന വിളിപ്പേരും ലഭിച്ചു കഴിഞ്ഞു.

റഗ്ബിയിലും താരം… റഗ്ബി മത്സരത്തിനിടെ റുഡോള്‍ഫ്‌

ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ റുഡോള്‍ഫിനെ പിന്തുടരുന്നത് നാല് ലക്ഷത്തിലധികം പോരാണ്. നാലാം വയസില്‍ കായികപരിശീലനമാരംഭിച്ച റുഡോള്‍ഫ്്‌റഗ്ബിയിലും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും വലുതായാല്‍ ഉസൈന്‍ബോള്‍ട്ടിനെ വെല്ലുന്ന ഓട്ടക്കാരനാവാനാണ് റുഡോള്‍ഫിന്റെ ആഗ്രഹം.

വീഡിയോ: