പെരിയ ഇരട്ടക്കൊല: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Posted on: March 2, 2019 11:21 am | Last updated: March 2, 2019 at 6:39 pm

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈം ബ്രാഞ്ച് എസ് പി. വി എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് റഫീഖിനെ എറണാകുളത്തേക്ക് മാറ്റിയത്. ്‌ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യുവിന് പകരം അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ടതെന്നും അന്വേഷണ സംഘത്തോടൊപ്പം തുടരുമെന്നും റഫീഖ് പ്രതികരിച്ചു. എന്നാല്‍, കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് നടപടിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ഡിജിപിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കും ഇന്നലെ പരാതി നല്‍കിയിരുന്നു.