ദുബൈ പോലീസ് സംഘം കേരളാ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു

Posted on: March 1, 2019 9:25 pm | Last updated: March 2, 2019 at 12:06 am
ദുബൈ പോലീസ് സംഘം എ ഡി ജി പി. എസ് ആനന്ദകൃഷ്ണനെ സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം: ദുബൈ പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ കേരളാ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പോലീസ് ഓഫീസര്‍മാര്‍ അടങ്ങുന്ന സംഘം സന്ദര്‍ശനത്തിന് എത്തിയത്. കേരളാ പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ, എ ഡി ജി പി. എസ് ആനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം അവര്‍ക്ക് വിശദീകരിച്ചു നല്‍കി.


പോലീസ് ആസ്ഥാനത്തെത്തിയ ദുബൈ പോലീസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയെ പോലീസ് റോബോട്ട് സ്വീകരിക്കുന്നു

കേരളാ പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍, ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. നേരത്തെ സംഘം കേരളാ പോലീസിന്റെ സൈബര്‍ ഡോം സന്ദര്‍ശിച്ചു.