ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

Posted on: March 1, 2019 7:19 pm | Last updated: March 1, 2019 at 9:26 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സി ആര്‍ പി എഫ് ഓഫീസിര്‍ ഉള്‍പ്പടെ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ഇവരില്‍ രണ്ടു പേര്‍ പോലീസുകാരാണ്. പത്ത് സൈനികര്‍ക്കും പത്ത് നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. നേരത്തെ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

മേഖലയില്‍ ഭീകരര്‍ തമ്പടിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി ആര്‍ പി എഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇടിഞ്ഞുപൊളിഞ്ഞു കിടന്നിരുന്ന ഒരു വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന് ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.