മഅ്ദിന്‍ സ്വലാത്ത് ഇന്ന് ശൈഖ് ഉമര്‍ ജിഫ്രി മദീന ഉദ്ഘാടനം ചെയ്യും

    Posted on: February 28, 2019 11:58 am | Last updated: February 28, 2019 at 11:58 am

    മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് ആത്മീയ സമ്മേളനം ഇന്ന് എജ്യൂപാര്‍ക്കില്‍ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടി ശൈഖ് ഉമര്‍ ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ജിഫ്രി മദീന ഉദ്ഘാടനം ചെയ്യും.

    മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. മുള്രിയ്യ, ഹദ്ദാദ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന, അന്നദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

    സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ എന്നിവര്‍ പ്രസംഗിക്കും.