സഊദി എയര്‍ലൈന്‍സ് പാകിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി

Posted on: February 27, 2019 6:21 pm | Last updated: February 27, 2019 at 9:40 pm

ബഹ്റൈന്‍: കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ സഊദിയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള എല്ലാ സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി സഊദി എയര്‍ലൈന്‍സ് അറിയിച്ചു. ഇസ്‌ലാമബാദ്, ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസ്‌ലാബാദ്, സിയാല്‍കോട്ട്, തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളും സഊദിയില്‍ നിന്നുള്ള സര്‍വീസുകളുമാണ് നിര്‍ത്തിവെച്ചത്. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

നിലവില്‍ സഊദിയിലേക്ക് ഉംറ തീര്‍ഥാടനത്തിനായി ആയിരക്കണക്കിന് ആളുകളാണ് വിശുദ്ധ ഹറമുകളിലെത്തിയിട്ടുള്ളത്. സംഘര്‍ഷ സാഹചര്യത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് തീര്‍ഥാടകരെ സാരമായി ബാധിക്കും. അതിനിടെ, ഗള്‍ഫ് എയറും ബഹ്റൈനില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി അറിയിച്ചു.