ഇന്ത്യന്‍ സേനക്ക് രാഹുലിന്റെ സല്യൂട്ട്

Posted on: February 26, 2019 10:02 am | Last updated: February 26, 2019 at 11:32 am


ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനും അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാര്‍ക്ക് ഞാന്‍ സെല്യൂട്ട് ചെയ്യുന്നു’ എന്ന് രാഹുല്‍ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും കുറിച്ചു. റിപ്പോര്‍ട്ടുകള്‍ പുറത്ത്‌വന്നയുടനെ തന്നെയാണ് രാഹുലിന്റെ പ്രതികരണം.