അതിര്‍ത്തിയില്‍ കനത്ത ജാഗ്രത; പാക്കിസ്ഥാന്‍ ശക്തമായ വെടിവെപ്പ് തുടരുന്നു

Posted on: February 26, 2019 10:01 am | Last updated: February 26, 2019 at 11:02 am

ശ്രീനഗര്‍: പാക്ക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ തകര്‍ത്തതിന് പിറകെ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ശക്തമായ വെടിവെപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയും ഇതിനോട് ശക്തമായി പ്രതികരിക്കുന്നുണ്ട്. നിയന്ത്രണ രേഖക്കടുത്ത ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പാക്ക് അധീന കശ്മീരിലെ നിയന്ത്രണ രേഖയോടടുത്തുള്ള ഗ്രാമത്തിലുള്ളവരെ പാക്ക് അധികൃതരും ഒഴിപ്പിക്കുന്നതായി വിവരമുണ്ട്.