പുല്‍വാമ ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി; പാക്ക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ തകര്‍ത്തു

Posted on: February 26, 2019 9:24 am | Last updated: February 26, 2019 at 3:36 pm

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനും അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും ശക്തമായ തിരിച്ചടിയുമായി ഇന്ത്യ. പാക്ക് അധീന കശ്മീരിലെ ഭീകരതാവളം ഇന്ത്യയൂടെ ആക്രമണത്തില്‍ തകര്‍ന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം. അതിര്‍ത്തിയില്‍നിന്നും അമ്പത് കിലോമീറ്ററോളം കടന്നുചെന്നായിരുന്നു ആക്രമണം. ആക്രമണത്തില്‍ 200മുതല്‍ 300വരെ ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്.ആക്രമണം 21 മിനുട്ട് നീണ്ടുനിന്നു

ആക്രമണത്തില്‍ പന്ത്രണ്ടോളം മിറാഷ് യുദ്ധ വിമാനങ്ങള്‍ പങ്കെടുത്തതായി അറിയുന്നു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് മിറാഷ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത്. 1000 പൗണ്ട് ബോംബാണ് നിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളില്‍ വര്‍ഷിച്ചത്. ജയ്‌ഷെ കേന്ദ്രങ്ങളാണ് തകര്‍ത്തതെന്നാണ് സൂചന. ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.