ഹാട്രിക്കില്‍ മെസിക്ക്‌ അര്‍ധ സെഞ്ച്വറി; ബാഴ്‌സക്ക് മിന്നുന്ന ജയം

Posted on: February 24, 2019 9:43 am | Last updated: February 24, 2019 at 9:43 am

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യക്ക് എതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ വിജയം. സൂപ്പര്‍ താരം ലയണല്‍
മെസിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. രണ്ട് തവണ പിറകില്‍ പോയ ശേഷമാണ് ബാഴ്‌സയെ മെസി വിജയത്തിലേക്കെത്തിച്ചത്.

26,67,85 മിനുട്ടുകളിലാണ് താരം ഗോള്‍ കണ്ടെത്തിയത്. മെസിയുടെ 50 ാം ഹാട്രിക്ക്. മൂന്ന് ഗോള്‍ നേടിയതിനു പുറമെ ഫോമില്‍ ഇല്ലാത്ത സുവാരസിന് ഒരു ഗോളിന് വഴിയൊരുക്കി കൊടുക്കാനും മെസിക്ക് സാധിച്ചു. ഇന്‍ജുറി ടൈമിലായിരുന്നു സുവാരസിന്റെ ഗോള്‍. നവാസ്, മര്‍സാഡോ എന്നിവര്‍ സെവിയ്യക്കായി ലക്ഷ്യം കണ്ടു. ഈ ജയത്തോടെ ലീഗില്‍ ബാഴ്‌സയുടെ ലീഡ് 10 പോയിന്റായി ഉയര്‍ന്നു.