ചലച്ചിത്ര സംവിധായിക നയന സൂര്യന്‍ മരിച്ച നിലയില്‍

Posted on: February 24, 2019 9:20 am | Last updated: February 24, 2019 at 12:40 pm

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയന സൂര്യനെ (31) മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.

പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി, പിന്‍പേ നടപ്പവള്‍, ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം, കമലിന്റെ സെല്ലുലോയ്ഡ്, നടന്‍, ഉട്ടോപ്യയിലെ രാജാവ്, ജിത്തു ജോസഫിന്റെ മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്‌റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.