നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ആശങ്കാജനകം : എസ് എസ് എഫ്

Posted on: February 23, 2019 9:29 pm | Last updated: February 23, 2019 at 9:29 pm

ന്യൂഡല്‍ഹി: സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ ആശയ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്നതുമായ നിലപാടാണ് കൊളോണിയല്‍ നിയമത്തുടര്‍ച്ചയായ ഐ. പി.സി 124 അനുശ്ചേദം ദുരുപയോഗം ചെയ്യുന്നതിലൂടെ സംഭവിക്കുന്നതെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു.

അലീഗഡില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്കെതിരെ കേസ് ചുമത്തി, പിന്നീട് തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചത് ഇതിന് ഉദാഹരണമാണ്.ലാഘവത്തോടെ ആര്‍ക്ക് മേലും എപ്പോഴും ചുമത്താവുന്ന ഒന്നായി നിയമങ്ങളുടെ ദുരുപയോഗം മാറുന്നു.ചിന്താ സ്വാതന്ത്ര്യത്തേയും ഭരണകൂടത്തിനെതിരെയുള്ള ആരോഗ്യകരമായ വിമര്‍ശനങ്ങളെയും ക്രിമിനലൈസ് ചെയ്യുന്ന നിലപാട് പുനരാലോചനക്ക് വിധേയമാക്കണമെന്നും എസ് എസ് എഫ് ദേശീയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.