Connect with us

Kerala

സംവരണം തെരഞ്ഞടുപ്പ് കാലത്തെ ബില്‍ ചര്‍ച്ചകളില്‍ ഒതുങ്ങരുത്: ഡോ. എം എ എച്ച് അസ്ഹരി

Published

|

Last Updated

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കാലത്തെ സംവരണബില്‍ ഗിമ്മിക്കുകള്‍ക്ക് അപ്പുറത്തേക്ക് പ്രാവര്‍ത്തികമായ നടപടികളാണ് വേണ്ടതെന്നു റിലീഫ് & ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. എം. എ.എച്ച് അസ്ഹരി അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹി രാംലീല മൈതാനിയില്‍ നടക്കുന്ന എസ് എസ് എഫ് ദേശീയ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പിന്നാക്ക സമുദായങ്ങളുടെ സാമൂഹിക സാഹചര്യത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനുകള്‍ കണ്ടെത്തിയ വസ്തുതകളെ ഗൗരത്തില്‍ കണക്കിലെടുക്കാനോ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനോ സര്‍ക്കാറുകള്‍ ശ്രമിക്കാത്തത് അപലപനീയമാണ്. ദേശീയോദ്ഗ്രഥനത്തിനും രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചക്കും പിന്നാക്ക സമുദായങ്ങളെ പ്രായോഗികമായി സര്‍ക്കാര്‍ തലങ്ങളിലും വിദ്യാഭ്യാസ സംവിധാനങ്ങളിലും പരിഗണിക്കാനും പ്രാതിനിധ്യം ഉറപ്പു വരുത്താനും സര്‍ക്കാറുകള്‍ താല്പര്യപൂര്‍വം മുന്നോട്ട് വരണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest