Connect with us

Gulf

'നാരി ശക്തി പുരസ്‌കാരം' മഞ്ജു മണിക്കുട്ടന്

Published

|

Last Updated

ദമ്മാം : കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ “നാരി ശക്തി പുരസ്‌കാരം ദമ്മാമിലെ ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന് ലഭിച്ചു. സൗദി അറേബ്യയയുടെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്.സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഇന്ത്യന്‍ വനിതകള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്.

മാര്‍ച്ച് 8ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങും.ദമ്മാം വനിതാ അഭയകേന്ദ്രത്തിലെ അശരണരായ വനിതകളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടു പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം സ്ത്രീകളെ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലേക്ക് അയയ്ക്കാന്‍ മഞ്ജു മണിക്കുട്ടന് കഴിഞ്ഞിട്ടുണ്ട് .നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ് മഞ്ജു മണിക്കുട്ടന്‍എറണാകുളം പെരുമ്പാവൂര്‍ സ്വദേശിപദ്മനാഭന്‍ മണിക്കുട്ടനാണ് ഭര്‍ത്താവ്.അഭിജിത്ത്, അഭിരാമി എന്നിവര്‍ മക്കളാണ് .

Latest