പോരാട്ടം തീവ്രവാദത്തിനെതിരെ , കശ്മീരികള്‍ക്കെതിരെയല്ല: പ്രധാനമന്ത്രി

Posted on: February 23, 2019 6:12 pm | Last updated: February 23, 2019 at 8:56 pm

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ പോരാട്ടം തീവ്രവാദത്തിനെതിരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിന് വേണ്ടിയാണ് ഇന്ത്യ പോരാടുന്നത്. എന്നാലത് കശ്മീരികള്‍ക്ക് എതിരല്ല. കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മോദി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാലിക്കപ്പെട്ടില്ല. മുംബൈ ഭീകരാക്രമണമുണ്ടായപ്പോള്‍ അതിനെതിരെ പോരാടാതിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നു വായപകള്‍ എഴുതിത്തള്ളാനുള്ള കോണ#ഗ്രസ് തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്കാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.