എയറോ ഇന്ത്യ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വന്‍ അഗ്നിബാധ; നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

Posted on: February 23, 2019 2:56 pm | Last updated: February 23, 2019 at 6:35 pm

ബെംഗളൂരു: യലഹങ്കയില്‍ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വന്‍ അഗ്‌നിബാധ. യെലഹങ്ക ്േവ്യാമസേനാ താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപ്പിടിച്ചത്. നൂറോളം കാറുകള്‍ കത്തിനശിച്ചു.

പാര്‍ക്ക് ചെയ്ത ഒരു വാഹനത്തില്‍ നിന്നാണ് തീപടര്‍ന്നത്. എയര്‍ ഷോ താത്കാലികമായി നിര്‍ത്തിവെച്ചു. എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‍ പെട്ടത്.

അവധി ദിവസമായതിനാല്‍ ഇന്ന് ഷോ കാണാന്‍ കൂടുതല്‍ പേര്‍ എത്തിയിരുന്നു. തീയണക്കാന്‍ കഠിനപ്രയത്‌നം തുടരുകയാണ്. ആളപായമില്ല.